Radhakrishnan Chakyat: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാധാകൃഷ്ണൻ ചക്യാട്ട് കൊച്ചി സ്വദേശിയാണ്.  

Written by - Zee Malayalam News Desk | Last Updated : May 23, 2025, 01:36 PM IST
  • പ്രശസ്ത ഫാഷൻ ഫോട്ടോ​ഗ്രാഫർ കൂടിയാണ് അദ്ദേഹം.
  • രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി രാധാകൃഷ്ണൻ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്.
  • 'പിക്‌സല്‍ വില്ലേജ്' എന്നൊരു യൂട്യൂബ് ചാനലും അ​ദ്ദേഹത്തിനുണ്ട്.
Radhakrishnan Chakyat: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ദുൽഖർ സൽമാന്റെ ചാർളി എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിഞ്ഞത്. ചാർളിയിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്. 

Add Zee News as a Preferred Source

പ്രശസ്ത ഫാഷൻ ഫോട്ടോ​ഗ്രാഫർ കൂടിയാണ് അദ്ദേഹം. രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി രാധാകൃഷ്ണൻ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. 'പിക്‌സല്‍ വില്ലേജ്' എന്നൊരു യൂട്യൂബ് ചാനലും അ​ദ്ദേഹത്തിനുണ്ട്. ഇതിലൂടെ ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ വിഷയങ്ങളിൽ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News