Actor Ravi Kumar Passes Away: മലയാളത്തിന്റെ പ്രണയനായകൻ വിടവാങ്ങി; നടന്‍ രവികുമാര്‍ അന്തരിച്ചു

 മലയാളത്തിന് പുറമെ തമിഴിലും രവികുമാർ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 02:49 PM IST
  • രാവിലെ 9 മണിയോടെ ചെന്നൈ വേളാച്ചേരിയിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം.
  • അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Actor Ravi Kumar Passes Away: മലയാളത്തിന്റെ പ്രണയനായകൻ വിടവാങ്ങി; നടന്‍ രവികുമാര്‍ അന്തരിച്ചു

ചെന്നൈ: എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. രാവിലെ 9 മണിയോടെ ചെന്നൈ വേളാച്ചേരിയിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

Add Zee News as a Preferred Source

ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു രവികുമാർ. മലയാളത്തിന് പുറമെ തമിഴിലും താരം ധാരാളം വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ടിവി പരമ്പരകളിലും രവികുമാർ വേഷമിട്ടിട്ടുണ്ട്. രവികുമാറിന്റെ ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്കാരം നാളെ ചെന്നൈ പോരൂരില്‍ വച്ച് നടക്കും. 

Also Read: ED Raid at Gokulam Office: ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇഡി റെയ്ഡ്... പിറകില്‍ എമ്പുരാന്‍ വിവാദമോ എന്ന് സോഷ്യല്‍ മീഡിയ

 

തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്‍റെയും ആര്‍ ഭാരതിയുടെയും മകനായി ചെന്നൈയില്‍ ആയിരുന്നു ജനനം. 1967ല്‍ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന സിനിമയിലൂടെയാണ് രവികുമാറിന്റെ അരങ്ങേറ്റം. പിന്നീട് 1976ൽ എം കൃഷ്ണന്‍ നായരുടെ സംവിധാനത്തിലെത്തിയ അമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ മുഖമായി മാറി. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി തുടങ്ങി നിരവധി ഹിറ്റുകളില്‍ രവികുമാർ അഭിനയിച്ചിട്ടുണ്ട്. ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News