Shine Tom Chacko Arrest: ഹോട്ടലിൽ നിന്ന് ഓടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി പണമിടപാട്; ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം നിർണായകം

Shine Tom Chacko Arrested In Drug case: രാസലഹരി ഉപയോ​ഗിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായാണ് ആന്റി ഡോപ്പിങ് പരിശോധന നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 09:17 PM IST
  • ഹോട്ടലിൽ നിന്ന് പോലീസിനെ കണ്ട് പേടിച്ചോടിയ ദിവസം ഡ്ര​ഗ് ഡീലർ സജീറുമായി ഷൈൻ ടോം ചാക്കോ പണമിടപാട് നടത്തിയിരുന്നു
  • ഈ ദിവസം ഷൈൻ ലഹരി ഉപയോ​ഗിച്ചിരുന്നോയെന്ന് ആന്റി ഡോപ്പിങ് പരിശോധനയിൽ വ്യക്തമാകും
Shine Tom Chacko Arrest: ഹോട്ടലിൽ നിന്ന് ഓടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി പണമിടപാട്; ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം നിർണായകം

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ആന്റി ഡോപ്പിങ് ടെസ്റ്റിന് വിധേയനാക്കാൻ പോലീസ് തീരുമാനം. ലഹരിക്കേസിൽ അറസ്റ്റിലായ നടനെ ആന്റി ഡോപ്പിങ് ടെസ്റ്റിന് വിധേയനാക്കാനാണ് തീരുമാനം. രാസലഹരി ഉപയോ​ഗിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായാണ് പരിശോധന നടത്തുന്നത്.

തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ പരിശോധന എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഹോട്ടലിൽ നിന്ന് പോലീസിനെ കണ്ട് പേടിച്ചോടിയ ദിവസം മാത്രം ഡ്ര​ഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തിയിരുന്നു.

ഈ ദിവസം ഷൈൻ ലഹരി ഉപയോ​ഗിച്ചിരുന്നോയെന്ന് പരിശോധനയിൽ വ്യക്തമാകും. അതിനാൽ, ആന്റി ഡോപ്പിങ് ടെസ്റ്റ് ഫലം നിർണായകമാണ്. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ലഹരി പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് നടനെ പോലീസ് ചോദ്യം ചെയ്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ആളുകളെ അറിയാമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഡിജിറ്റൽ തെളിവുകൾ കാണിച്ച് ചോദ്യം ചെയ്തതോടെ അറിയാമെന്ന് സമ്മതിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News