)
മലയാളത്തിന്റെ സ്വന്തം ശ്രീനിയാണ് വിടപറഞ്ഞിരിക്കുന്നത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട പറഞ്ഞ് ശ്രീനിവാസൻ മടങ്ങുകയാണ്. 1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലും പഠനം. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി പുറത്തിറങ്ങിയ അദ്ദേഹം 1977ൽ ആണ് സിനിമയിലേക്ക് എത്തുന്നത്.
പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ കഥ എഴുതി രചനയിലേക്കും തിരിഞ്ഞു. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിൽ വിരിഞ്ഞു.
2018 ൽ റിലീസ് ചെയ്ത സത്യൻ അന്തിക്കാട് - ഫഹദ് ഫാസിൽ ചിത്രം ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രങ്ങളാണ് വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. ഈ രണ്ട് ചിത്രങ്ങളും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
225-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സന്ദേശം, മഴയെത്തും മുൻപെ എന്നീ ചിത്രങ്ങൾക്ക് മികച്ച തിരക്കഥയ്ക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ദേശീയ ചലച്ചിത്ര അവാർഡ്, രണ്ട് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം നേടി. ഭാര്യ: വിമല, മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.