ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. പോലീസ് നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയെന്ന് മൊഴി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടനിലേക്കെത്തിയത്.
കേസിൽ അന്വേഷണം തുടരുകയാണ്. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ പ്രസാദിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചുവെന്നാണ് നടനെതിരെയുള്ള ആരോപണം. ഇതേ തുടർന്ന് ചെന്നൈ പോലീസ് നടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആദ്യം അറസ്റ്റിലായ പ്രദീപ് കുമാർ ആണ് മയക്കുമരുന്ന് എഐഎഡിഎംകെ പ്രവർത്തകൻ പ്രസാദിന് വിൽപ്പന നടത്തിയതായി വെളിപ്പെടുത്തിയത്.
ബെംഗളൂരുവിൽ താമസിക്കുന്ന നൈജീരിയക്കാരനായ ആളിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ നടനെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീകാന്തിന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.