Actor Vishnu Prasad: നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ; കരൾ പകുത്തു നൽകാൻ തയാറായി മകൾ

Actor Vishnu Prasad: ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 06:23 PM IST
  • കരൾ രോഗ ബാധിതനായ വിഷ്ണു പ്രസാദിന് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ വേണ്ടിവരും.
  • ഇതിനായി 30 ലക്ഷത്തോളം ചെലവ് വരും.
  • കരൾ നൽകാൻ അദ്ദേഹത്തിന്റെ മകൾ തയാറാണ്.
Actor Vishnu Prasad: നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ; കരൾ പകുത്തു നൽകാൻ തയാറായി മകൾ

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. കരൾ രോഗ ബാധിതനായ വിഷ്ണു പ്രസാദിന് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി 30 ലക്ഷത്തോളം ചെലവ് വരും. കരൾ നൽകാൻ അദ്ദേഹത്തിന്റെ മകൾ തയാറാണ്. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.

വിദേശത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചതെന്നു നടൻ കിഷോർ സ‌ത്യ പറഞ്ഞു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചു. സംഘടനയിലെ അംഗങ്ങളിൽ നിന്ന് കുറച്ചുകൂടി പണം സമാഹരിക്കാൻ ഒരുങ്ങുകയാണ് ആത്മ സംഘടന. വിഷ്ണു പ്രസാദിന്റെ അവസ്ഥ അദ്ദേഹത്തിന്റെ സഹോദരിയാണ് തങ്ങളെ അറിയിച്ചതെന്ന് നടൻ കിഷോർ സത്യ പ്രതികരിച്ചു. ആത്മ വലിയ ഫണ്ട് ഉള്ള സംഘടനയല്ല. പറ്റുന്നവർ സഹായിക്കണമെന്ന് അംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം.  വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News