തിരുവനന്തപുരം: നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു വിഷ്ണു പ്രസാദ്. നടൻ കിഷോർ സത്യയാണ് വിഷ്ണുവിന്റെ മരണ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
താരത്തിന്റെ ആരോഗ്യനില അടുത്തിടെ ഗുരുതരമാകുകയും ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും സഹപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു ഇത് പ്രകാരം താരത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നും ആരംഭിച്ചിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
Also Read: Prince and Family: 'പ്രിൻസിനും ഫാമിലിക്കും' ക്ലീൻ യു നൽകി സെൻസർ ബോർഡ്; തിയേറ്ററുകളിലേക്കെത്തുന്നു...
സിനിമകളിലൂടെയും സീരിയലുകളിലൂടെയും വിഷ്ണു പ്രസാദ് ശ്രദ്ധ നേടിയിരുന്നു. വില്ലൻ വേഷങ്ങളാണ് താരം കൂടുതലും ചെയ്തിരുന്നത്. വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് വിഷ്ണു പ്രസാദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് സീരിയലുകളിൽ സജീവമായ താരം അവിടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









