)
കൊച്ചി: മലയാളത്തിൻ്റെ പ്രിയതാരം ശ്രീനിവാസന് അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്ന് രാവിലെ ഡയാലിസിസ് ചെയ്യാനായി പോകുംവഴി ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലെ വീട്ടില്‍ ചികിത്സയില്‍ ആയിരുന്നു ശ്രീനിവാസന്. ഒക്ടോബറിൽ നടന്ന കർഷക കൂട്ടായ്മയെ ആദരിക്കുന്ന ചടങ്ങിലാണ് അവസാനമായി അദ്ദേഹം ഒരു പൊതു വേദി പങ്കിടുന്നത്.
നടന്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാളികളെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള ആളാണ് ശ്രീനിവാസന്. സിനിമാ മേഖലയില്‍ സജീവമായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മക്കളാണ്. 1980 കളുടെ മധ്യത്തിലാണ് സിനിമിലേക്ക് പ്രവേശിച്ചത്. 48 വർഷം നീണ്ട സിനിമ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. കണ്ണൂർ സ്വദേശിയായ ശ്രീനമിവാസൻ പിന്നീട് എറണാകുളത്തെ ഉദയംപേരൂരിലേക്ക് മാറുകയായിരുന്നു. 200 ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേത്തിൻ്റെ തിരക്കഥകളിലൂടെയും, സംവിധാനത്തിലൂടെയും മലയാളികൾക്ക് സമ്മാനിച്ചത് ഒരിക്കലും മായാത്ത കഥാപാത്രങ്ങളെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.