കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സു​നി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തി​നാ​യി ഇ​ന്നു കാ​ല​ത്താ​ണ് ജ​യി​ലി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യ​ത്. സു​നി​ൽ കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഡാലോചനയില്‍ ആരോപണവിധേയരായ നടന്‍മാര്‍ക്ക് പങ്കുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പള്‍സര്‍ സുനി പ്രതികരിച്ചില്ല. പകരം കേസുമായി ബന്ധപ്പെട്ട് വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന മറുപടിയാണ് പള്‍സര്‍ സുനി നല്‍കിയത്.


അതേസമയം, സുരക്ഷാ ഭീഷണിയുള്ളതിനാൽ ജാമ്യത്തിന്​ അപേക്ഷിക്കേണ്ട ആവശ്യമില്ലെന്നാണ് പൾസർ സുനി പറഞ്ഞതെന്ന്​ അഭിഭാഷകൻ ബി.എ ആളുർ മാധ്യമങ്ങ​ളോട്​ പറഞ്ഞു.


നിലവില്‍ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന സു​നി​ൽ കു​മാ​റി​നെ​തി​രാ​യ പ​ഴ​യ പ​രാ​തി​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. എ​ഡി​ജി​പി സ​ന്ധ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​പ​ടി. ഇ​തി​ൽ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നി​ല്ല.