നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

കൊച്ചിയിലായിരുന്നു ഭാമയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. പിങ്ക് ലെഹങ്കയില്‍ തിളങ്ങിയാണ് ഭാമ എത്തിയത്.   

Last Updated : Jan 22, 2020, 12:07 PM IST
നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. 

ജീവിതത്തിലെ മനോഹര നിമിഷത്തിന്‍റെ ചിത്രങ്ങള്‍ താരം തന്‍റെ ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

എന്‍ഗേജ്‌മെന്റിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണെന്നും എല്ലാവരും തങ്ങളെ അനുഗ്രഹിക്കണമെന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

കൊച്ചിയിലായിരുന്നു ഭാമയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. പിങ്ക് ലെഹങ്കയില്‍ തിളങ്ങിയാണ് ഭാമ എത്തിയത്. 

ഭാമയും വരന്‍ അരുണും ഉള്ള ചിത്രങ്ങള്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും നേരത്തെ അഭിമുഖത്തിനിടയില്‍ ഭാമ പറഞ്ഞിരുന്നു.

കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ലോഹിതദാസ്‌ ചിത്രമായ നിവേദ്യത്തിലൂടെയാണ് ഭാമ ആദ്യമായി മലയാളികളുടെ മനസില്‍ കുടിയേറിയത്. 

വിവാഹം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

Trending News