)
നടി ഗ്രേസ് ആന്റണി വിവാഹിതയായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ വരൻ ആരാണ് എന്നത് റിവീൽ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹ ഫോട്ടോയിൽ താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്നതും നടിയുടെ കഴുത്തിലെ താലി വരൻ പിടിച്ചുകൊണ്ട് നിൽക്കുന്നതും മാത്രമാണുള്ളത്. ഇരുവരുടെയും മുഖങ്ങൾ ഫോട്ടോയിൽ കാണാൻ സാധിക്കില്ല.
'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് ആന്റണി വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രൈവസി വളരെയധികം സൂക്ഷിച്ച ഒരു വിവാഹമായിരുന്നു ഗ്രേസിന്റേത്. ഗ്രേസിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേർ ആശംസകൾ നേർന്ന് രംഗത്തെത്തി.
ആരാണ് ഗ്രേസ് ആന്റണിയുടെ വരൻ?
വരന്റെ മുഖം വെളിപ്പെടുത്തിയില്ലെങ്കിലും മലയാളികൾ അത് എങ്ങനെയെങ്കിലും കണ്ട് പിടിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണെന്ന് വേണേൽ പറയാം. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ എപ്പോഴാണ് ഫെയ്സ് റിവീലിംഗ് എന്ന് ചോദിച്ച് നടി മാളവിക മേനോൻ കമന്റ് ചെയ്തിരുന്നു. ഈ കമന്റിന് മറുപടിയായാണ് വരന്റെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തരിണി കലിംഗരായരുടെ ഫാൻ പേജ് അക്കൗണ്ടിൽ നിന്നാണ് വരനെ ഏവർക്കും പരിചയപ്പെടുത്തിയിരിക്കുന്നത്. യുവ സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് ഗ്രേസ് ആന്റണിയുടെ വരൻ എന്നാണ് ഈ പേജിൽ നിന്നും വ്യക്തമാകുന്നത്. എബിക്കും ഗ്രേസിനും ആശംസകൾ എന്ന് നടി രജീഷ വിജയനും കുറിച്ചിട്ടുണ്ട്. ഇതോടെ പ്രേക്ഷകരുടെ സംശയങ്ങൾക്ക് ഉത്തരം കിട്ടിയിരിക്കുകയാണ്.
കുമ്പളങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക്, ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ് ഗ്രേസ് ആന്റണി ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആറു വർഷങ്ങളായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരികയാണ് എബി. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്റാഗ് എന്നിവർക്കൊപ്പമാമ് എബി പ്രവർത്തിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.