കൊച്ചി: ഷൂട്ടിംഗ് സെറ്റിൽ ഷൈൻ ടോം ചാക്കോയിൽ നിന്നുമുണ്ടായ ദുരനുഭവത്തിൽ സിനിമയ്ക്ക് പുറത്തുളള നിയമ നടപടിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും വിൻസി പറഞ്ഞു. ഫിലിം ചേംബറിനും ഇന്‍റേണൽ കംപ്ലയിന്‍റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും നടി വ്യക്തമാക്കി.
വിഷയത്തിൽ നടക്കുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് എക്‌സൈസ് മന്ത്രിയോട് പറഞ്ഞത്. സിനിമയിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന ഉറപ്പാണ് തനിക്ക് വേണ്ടതെന്നും വിൻസി കൂട്ടിച്ചേർത്തു.
'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ലഹരി ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയതെന്ന് വിൻസി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ഷൈൻ അറസ്റ്റിലാകുന്നത്.
അതേസമയം നടി വിൻസി അലോഷ്യസും ഷൈൻ ടോം ചാക്കോയും പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ് ആരോപിച്ചു. ഇരുവരും പ്രമോഷനുമായി സഹകരിക്കാത്തത് സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു.
'ഇന്നലെ ഈസ്റ്ററിനോടനുബന്ധിച്ച് സിനിമയുടെ ഒരു പോസ്റ്റര്‍ പുറത്തിറക്കിയുന്നു. വിൻസിയും ഷൈനും ഈ പോസ്റ്റർ ഷെയർ ചെയ്തില്ല. അത് അവർ പ്രമോട്ട് ചെയ്യുന്നില്ല. സെറ്റിലെ മയക്കുമരുന്നിനെ കുറിച്ചോ ലൈംഗികാതിക്രമത്തെ കുറിച്ചോ തനിക്കറിവില്ല. ഇവയെല്ലാം സിനിമയെ പ്രതികൂലമായാണ് ബാധിക്കുന്നത്. കൂടുതൽ മലയാള സിനിമകൾ നിർമ്മിക്കാനാണ് ഞാൻ കേരളത്തിലേക്കെത്തിയത്. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ താൻ നേരിടുന്ന അനുഭവം ഇങ്ങനെയാണ്. എന്ത് പറയണമെന്നറിയില്ല. കഴിഞ്ഞ മൂന്നുനാല് ദിവസമായി എനിക്ക് ഉറക്കമില്ല.' - ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









