കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് പെരുസ്. തമിഴ്നാട്ടിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ കേരള റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഡൾട്ട് കോമഡിയായി ഒരുക്കിയിരിക്കുന്ന ചിത്രം മാർച്ച് 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വൈഭവ്, സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. ഇളങ്കോ റാം തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യ തിലകം ആണ്. യൂട്യൂബർ നിഹാരിക എൻഎം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ALSO READ: ടോവിനോ, സുരാജ്, ചേരൻ; പ്രതിഭകൾ ഒന്നിക്കുന്ന 'നരിവേട്ട', എഡിറ്റിൽ വീണ്ടും ഹിറ്റടിക്കാൻ ഷമീർ മുഹമ്മദ്
ഒരു യാഥാസ്ഥിതിക കുടുംബത്തിലെ കാരണവർ മരിച്ചതിനെ തുടർന്ന് ബന്ധുമിത്രാദികൾ സന്ദർശിക്കാനെത്തുന്നു. എന്നാൽ മൃതദേഹം മറ്റുള്ളവരെ കാണിക്കാൻ സാധിക്കാത്ത വിധത്തിൽ നാണക്കേടുണ്ടാക്കുന്ന ഒരു കാര്യം അവർ തിരിച്ചറിയുന്നു. പിന്നീടുണ്ടാകുന്ന അങ്കലാപ്പുകളും നർമ്മവുമാണ് ചിത്രത്തിന്റെ പ്രമേയം.
സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ കാർത്തികേയൻ എസ്, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾക്ക് അരുൺ രാജ് സംഗീതം പകരുന്നു. അരുൺ ഭാരതി, ബാലാജി ജയരാമൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. എഡിറ്റിങ്- സൂര്യ കുമാരഗുരു, വിതരണം- ഐഎംപി ഫിലിംസ്, പിആർഒ- എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.