close

News WrapGet Handpicked Stories from our editors directly to your mailbox

ഇഷയ്ക്ക് കുഞ്ഞു പിറന്നു; രാധ്യയ്ക്ക് സ്ഥാനകയറ്റമെന്ന് ട്വീറ്റ്!!

 അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥന തങ്ങള്‍ക്കൊപ്പം വേണമെന്നും ഭരത് കുറിച്ചു.

Updated: Jun 11, 2019, 03:38 PM IST
ഇഷയ്ക്ക് കുഞ്ഞു പിറന്നു; രാധ്യയ്ക്ക് സ്ഥാനകയറ്റമെന്ന് ട്വീറ്റ്!!

ണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് ചലച്ചിത്ര താരവും ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോള്‍. 

തിങ്കളാഴ്ചയാണ് ഇഷ കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് ഭരത് തക്താനിയാണ് വിവരം ആരാധകരെ അറിയിച്ചത്. 

രണ്ട് വയസുകാരിയായ മൂത്ത മകള്‍ രാധ്യയ്ക്ക് സഹോദരിയായി സ്ഥാനകയറ്റം ലഭിച്ചെന്ന കുറിപ്പോടെയാണ് ഇഷ വിവരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

പെണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നതെന്നും 'മിറായ തക്താനി' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥന തങ്ങള്‍ക്കൊപ്പം വേണമെന്നും ഭരത് കുറിച്ചു.

 
 
 
 

 
 
 
 
 
 
 
 
 

Thank you very much for the love & blessing @bharattakhtani3 #radhyatakhtani #mirayatakhtani

A post shared by Esha Deol (@imeshadeol) on

 

 
 
 
 

 
 
 
 
 
 
 
 
 

Thank you very much for the good wishes & blessings @imeshadeol #radhyatakhtani #mirayatakhtani

A post shared by BT (@bharattakhtani3) on

കോയി മേരേ ദില്‍സേ പൂഛേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇഷ ധൂം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 

2012 ലാണ് വ്യവസായിയായ ഭരതിതിനെ ഇഷ വിവാഹം ചെയ്യുന്നത്. 2017ലായിരുന്നു രാധ്യയുടെ ജനന൦.  ഹേമ മാലിനിയുടെയും ധര്‍മേന്ദ്രയുടെയും മൂത്ത മകളായ ഇഷയുടേത് പ്രണയ വിവാഹമായിരുന്നു.