ആശങ്കകൾക്ക് വിരാമം; തലയുടെ ആശുപത്രി സന്ദർശനത്തിന്റെ കാരണം പുറത്ത്..

കോറോണ മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് എന്തിനാണ് ഇവർ ആശുപത്രിയിൽ പോയതെന്ന കാര്യത്തിൽ ആരാധകർ ആശങ്കയിലായിരുന്നു.    

Last Updated : May 27, 2020, 07:59 PM IST
ആശങ്കകൾക്ക് വിരാമം;  തലയുടെ ആശുപത്രി സന്ദർശനത്തിന്റെ കാരണം പുറത്ത്..

തമിഴിൽ മാത്രമല്ല മലയാളികളുടേയും പ്രിയപ്പെട്ട താരമാണ് അജിത്ത്.  മലയാളികൾക്ക് പ്രിയപ്പെട്ട ബേബി ശാലിനിയുടെ ഭർത്താവ്.  ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ ആശുപത്രി സന്ദർശനമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.  

Also read: ടിവി താരം മെബിന മൈക്കിൾ കാറപകടത്തിൽ കൊല്ലപ്പെട്ടു 

താരങ്ങൾ മാസ്‌ക് അണിഞ്ഞ് ആശുപത്രി സന്ദര്‍ശനം നടത്തുന്ന വീഡിയോ പുറത്തു വന്നതോടെ ആരാധകരുടെ ഹാലിളകി എന്നു പറഞ്ഞാൽ മതിയല്ലോ. കോറോണ മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് എന്തിനാണ് ഇവർ ആശുപത്രിയിൽ പോയതെന്ന കാര്യത്തിൽ ആരാധകർ ആശങ്കയിലായിരുന്നു.  

 

 

ഇപ്പോഴിതാ ആരാധകരുടെ എല്ലാ വിഷമങ്ങൾക്കും വിരാമമിട്ട് അവരുടെ ആശുപത്രി സന്ദർശനത്തിന്റെ കാരണം പുറത്തു വന്നിരിക്കുകയാണ്.  

Also read: കരുത്തുറ്റ മുടിയുടെ രഹസ്യം പങ്കുവെച്ച് അനു സിത്താര... 

3 മാസത്തിലൊരിക്കൽ നടത്തുന്ന പതിവ് ചെക്കപ്പിനായിട്ടാണ് അജിത്തും ഒപ്പം ശാലിനിയും ആശുപത്രിയിൽ എത്തിയതെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്.  കാർ റേസിങ്ങിനിടയ്ക്കും ഷൂട്ടിങ്ങിനിടയ്ക്കും സംഭവിച്ച അപകടങ്ങളെത്തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് അജിത്ത്. ഇതിനെ തുടര്‍ന്നുള്ള ചെക്കപ്പുകളും താരത്തിനുണ്ട്. അതിനായിട്ടാണ്ശാലിനിക്കൊപ്പം തല ആശുപത്രിയില്‍ എത്തിയതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.  

വാലിമൈയാണ് അജിത്തിന്റെതായി ഉടനെ ഇറങ്ങാനുള്ള സിനിമ.  

Trending News