അജിത്‌-ശാലിനി ദാമ്പത്യത്തിന് 20 വയസ്, വാക്ക് തെറ്റിക്കാതെ താരം!

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് അജിത്തും ശാലിനിയും. ഇവരുടെ കുടുംബ-പ്രണയ ചിത്രങ്ങള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

Updated: Feb 14, 2020, 08:56 PM IST
അജിത്‌-ശാലിനി ദാമ്പത്യത്തിന് 20 വയസ്, വാക്ക് തെറ്റിക്കാതെ താരം!

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് അജിത്തും ശാലിനിയും. ഇവരുടെ കുടുംബ-പ്രണയ ചിത്രങ്ങള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

കരിയറിൽ തിളങ്ങി നിന്ന സമയത്താണ് ശാലിനി അജിത്തിനെ വിവാഹം ചെയ്തത്. അഭിനയം അവസാനിപ്പിച്ച് കുടുംബിനിയായി കഴിയുകയാണ് ശാലിനിയിപ്പോള്‍.

ഇപ്പോഴിതാ വിവാഹത്തിന് മുൻപ് ശാലിനിക്ക് നൽകിയ ഒരു ഉറപ്പ് അജിത് ഇത്ര നാളായിട്ടും തെറ്റിച്ചിട്ടില്ല എന്ന റിപ്പോർട്ട് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ശാലിനി-കുഞ്ചാക്കോ ബോബന്‍ പ്രണയം

ശാലിനിയും കുഞ്ചാക്കോ ബോബനും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇവരുടെ വിവാഹം. 

ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിലും പകര്‍ത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. അരാധകര്‍ അതാണ്‌ ആഗ്രഹിച്ചിരുന്നത്

എന്നാല്‍, അജിത്തിനും ശാലിനിയ്ക്കും ഇടയിലെ ഹംസം മാത്രമായിരുന്നു ചാക്കോച്ചനെന്ന് അജിത്‌-ശാലിനി വിവാഹത്തോടെ ആരാധകര്‍ക്ക് വ്യക്തമായി. 

പ്രണയം..

അമര്‍ക്കളം എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ 1999ലാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 

നായികയായിരുന്ന ശാലിനിയുടെ നേരെ കത്തി വീശുന്ന നായകന്‍റെ(അജിത്‌) കൈപിഴയാണ് പ്രണയത്തിനു തുടക്കം. കത്തി അറിയാതെ ശാലിനിയുടെ കയ്യില്‍ കൊണ്ട് മുറിയുകയായിരുന്നു. 

നിസാരമായ മുറിവായിരുന്നെങ്കിലും അജിത്തിന് ഇത് വലിയ മനപ്രയാസമുണ്ടാക്കി. ശാലിനിയോട് ആ സമയത്ത് അജിത്ത് കാണിച്ച സ്നേഹവും കരുതലും തന്നെ സ്വാധീനിച്ചുവെന്നാണ് ശാലിനി പ്രണയത്തെ കുറിച്ച് പറഞ്ഞത്. 

2000ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ശാലിനി സിനിമ ഉപേക്ഷിച്ചിരുന്നു.

കുടുംബം..

'തല' എന്നറിയപ്പെടുന്ന അജിത്‌ തന്‍റെ കുടുംബത്തിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. 
ജോലിയിലെ തിരക്ക് കുടുംബത്തെ ബാധിക്കാതെ കൊണ്ടുപോവുന്നതില്‍ മാതൃകയാണ് അദ്ദേഹം.

കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹം നല്‍കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി ശാലിനി സജീവമാണ്.

മാതൃകാതാരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. താര ജാഡകളൊന്നുമില്ലാതെ ലളിത ജീവിതമാണ് ഇവരുടേത്.

തലയുടെ വാഗ്ദാനം...

അജിത്ത് ഭാര്യ ശാലിനിക്ക് നല്‍കിയ ഒരു വാഗ്‍ദാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. 

മാസത്തിൽ 15 ദിവസം ഷൂട്ടിംഗിനു വേണ്ടിയും ബാക്കി 15 ദിവസം കുടുംബത്തിന് വേണ്ടിയും മാറ്റിവയ്ക്കുമെന്നാണ് അജിത്‌ ശാലിനിയ്ക്ക് നല്‍കിയ വാഗ്ദാനം. 

വിവാഹം കഴിഞ്ഞ്, 20 വര്‍ഷം കഴിഞ്ഞിട്ടും അജിത്ത് തന്‍റെ വാക്ക് തെറ്റിച്ചിട്ടില്ല എന്നും ആരാധകര്‍ പറയുന്നു. വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അജിത്‌ ചെയ്യുന്നത്. 

സിനിമയുടെ നമ്പറുകളിലല്ല കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നേരത്തെ താരവും വ്യക്തമാക്കിയിരുന്നു. സ്‌ക്രീനിലെ പ്രകടനങ്ങളെക്കുറിച്ച് മാത്രമല്ല താരത്തിന്റെ വ്യക്തി ജീവിതവും ആരാധകര്‍ക്ക് മനപ്പാഠമാണ്.