അകലുമ്പോള്‍ അരികെ അണയാന്‍... മഴയത്തിലെ ആദ്യ ഗാനമെത്തി

ഏപ്രില്‍ 27ന് ചിത്രം പ്രദര്‍ശനത്തിനെത്തും

Updated: Apr 16, 2018, 08:15 PM IST
അകലുമ്പോള്‍ അരികെ അണയാന്‍... മഴയത്തിലെ ആദ്യ ഗാനമെത്തി

ദേശീയ പുരസ്കാര ജേതാവ് സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'അകലുമ്പോള്‍ അരികെ അണയാന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായിരിക്കുന്നത്. ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അപര്‍ണ ഗോപിനാഥ്, തമിഴ് താരം നികേഷ് റാം, ബാലതാരം നന്ദന വര്‍മ, മനോജ് കെ ജയന്‍, ശാന്തികൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഴയത്ത് ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. കുടുംബ ബന്ധങ്ങളിലൂടെ വികസിക്കുന്ന പ്രമേയമാണ് ചിത്രത്തിന്‍റെത്. ഏപ്രില്‍ 27ന് ചിത്രം പ്രദര്‍ശനത്തിനെത്തും.