ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആകാശഗംഗ.
1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ബോക്സ്ഓഫീസില്‍ ഗംഭീര വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.
‘ആകാശഗംഗ2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചിരിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങല്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. പുതുമുഖം ആരതി നായികയായെത്തുന്ന ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിനെത്തും.
മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ 2 ല്‍ എത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്.
രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്, പ്രവീണ, ധര്മജന് ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു.
പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്തിട്ടുണ്ട്.
ഗ്രാഫിക്സിന്റെ സഹായത്തോടെ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ റിക്രിയേറ്റ് ചെയ്താണ് വീണ്ടും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
.