)
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്തുവിട്ടു. ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം". ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണിത്.
14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് അഖണ്ഡയുടെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ സൂചിപ്പിക്കുന്നത്.
2025 സെപ്റ്റംബർ 25ന് ദസറയ്ക്ക് ചിത്രം തിയേറ്ററുകളിലെത്തും. മഞ്ഞു നിറഞ്ഞ ഹിമാലയത്തിൽ ഉഗ്ര രൂപത്തിൽ തൃശൂലവുമേന്തി ശിവ ഭഗവാൻ്റെ പ്രതിരൂപമായി ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രത്തെയാണ് ടീസറിൽ കാണുന്നത്. സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണ ടീമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.
തമൻ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിൻ്റെ മാറ്റുകൂട്ടുന്നു. സംയുക്തയാണ് ചിത്രത്തിലെ നായിക. ആദി പിന്നിസെട്ടി ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. "അഖണ്ഡ 2: താണ്ഡവം" പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുക.
രചന- ബോയപതി ശ്രീനു. സംഗീതം- തമൻ എസ്. ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി. എഡിറ്റർ- തമ്മിരാജു. കലാസംവിധാനം- എ. എസ്. പ്രകാശ്. സംഘട്ടനം- റാം-ലക്ഷ്മൺ. മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ. പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.