കാത്തിരിപ്പുകൾക്കൊടുവില്‍ അക്ഷയ് കുമാർ ചിത്രം കേസരി ചാപ്റ്റർ 2 ഇന്ന് തീയേറ്ററുകളുലെത്തി. അക്ഷയ് കുമാറിനൊപ്പം ആർ മാധവനും അനന്യ പാണ്ടേയും ഒന്നിക്കുന്ന ചിത്രമാണ് കേസരി ചാപ്റ്റർ 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയന്‍വാലാബാഗ്. അഭിഭാഷകൻ സി. ശങ്കരൻ നായരുടെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ കാണിക്കുന്ന ചിത്രമാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സി.ശങ്കരൻ നായർ നയിക്കുന്ന നിയമപോരാട്ടങ്ങളാണ് ചിത്രം കാട്ടിത്തരുന്നത്. രഘു പാലാട്ടിൻ്റെയും പുഷ്പ പാലത്തിൻ്റെയും 'സാമ്രാജ്യത്തെ ഞെട്ടിച്ച കേസ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ട്രെയ്‌ലർ പുറത്തിറങ്ങിയതു മുതൽ വളരെയധികം പ്രതീക്ഷകൾ സൃഷ്ടിക്കുകയും ചെയ്ത ചിത്രമാണിത്.
കേസരി 2 ബിഗ് സ്‌ക്രീനുകളിൽ എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള ആദ്യ നിരൂപണങ്ങളും വന്നുതുടങ്ങി. "കേസരി ചാപ്റ്റർ 2 ദേശസ്നേഹത്തിൻ്റെയും ശക്തിയുടെയും അഭിമാനത്തിൻ്റെയും സിനിമാറ്റിക് സ്ഫോടനമാണ്, ശക്തവും വൈകാരികവുമായ ചിത്രം. ഈ ചരിത്രം ജാലിയൻ വാലാബാഗ് സംഭവങ്ങളെ തുറന്നുകാട്ടുന്നു. അവതരണം അതിശയകരമാണ്. ശക്തമായ എഴുത്ത്. ഇത് കാണുക!", എന്നിങ്ങനെ നീളുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ എക്സിലെ കുറിപ്പുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









