)
മലയാളികൾക്ക് മറക്കാനാകാത്ത ഗംഭീര സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് പ്രിയദർശൻ. കൊറോണ പേപ്പേഴ്സായിരുന്നു മലയാളത്തിൽ അദ്ദേഹം സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മലയാളചിത്രം. അതിന് ശേഷം തമിഴിൽ "അപ്പത്ത" എന്ന ചിത്രവും പ്രിയദർശൻ സംവിധാനം ചെയ്തു.
പ്രിയദർശന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് ഹിന്ദി ചിത്രങ്ങളാണുള്ളത്. ഭൂത് ബംഗ്ല, ഹേരാ ഫേരി 3, ഹായ്വാൻ എന്നിവയാണ് പ്രിയദർശന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഹിന്ദി ചിത്രങ്ങൾ. അക്ഷയ് കുമാറിനെ നായകനാക്കിയാണ് ഭൂത് ബംഗ്ല ഒരുക്കുന്നത്. ഭൂത് ബംഗ്ലയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
"ഭൂത് ബംഗ്ല"ക്ക് വേണ്ടി ബിജിഎം ഒരുക്കുന്നത് മലയാളി സംഗീതജ്ഞനായ റോണി റാഫേലാണ്. തന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ റോണി റാഫേൽ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. " പ്രിയദർശൻ സാർ സംവിധാനം ചെയ്യുന്ന അക്ഷയകുമാർ നായകനാകുന്ന ഭൂത് ബംഗ്ലയുടെ ബിജിഎം വർക്കുകൾ ആരംഭിച്ചു" എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മലയാളത്തിലും മറ്റ് ഇതര ഭാഷകളിലുമായി ഒട്ടനവധി സിനിമകളിൽ പ്രവർത്തിച്ച പരിചയമുള്ള റോണി റാഫേലും പ്രിയദർശനും ഒന്നിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പാട്ടുകളൊക്കെ വമ്പൻ ഹിറ്റുകളായിരുന്നു. പ്രിയദർശന്റെ തന്നെ നിമിർ, ഹങ്കാമ 2, ഒപ്പം, അനാമിക തുടങ്ങിയ ചിത്രങ്ങളിലും റോണി റാഫേൽ ബിജിഎം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.