)
സൂപ്പർ ഹിറ്റ് ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' ഒടിടിയിലേക്ക് എത്തുന്നു. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണിത്. കോമഡി - ആക്ഷൻ വിഭാഗത്തിലുള്ള ചിത്രം സോണി ലിവിലൂടെയാണ് എത്തുന്നത്. ജൂൺ 5 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിഷു റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കാൻ സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രതീഷ് രവിയാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്.
ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്. ചിത്രസംയോജനം: നിഷാദ് യൂസഫ്. സംഗീതം: വിഷ്ണു വിജയ്. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്.
ലിറിക്സ്: മുഹ്സിൻ പരാരി. വസ്ത്രാലങ്കാരം: മാഷർ ഹംസ. വി എഫ് എക്സ്: ഡിജി ബ്രിക്സ്. മേക്കപ്പ്: റോണക്സ് സേവിയർ. ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ. ആർട്ട് ഡയറക്ടർ: ആഷിക് എസ്. അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി. ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.