പുഷ്പ 2 വിന്റെ റിലീസിനിടയിലുണ്ടായ അപകട മരണവുമായി ബന്ധപ്പെട്ടാണ് നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് ഹൈദരാബാദ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിനിടയിൽ പെട്ടാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ചത്. സംഭവത്തിൽ നടനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.


അപകട മരണത്തിൽ നേരത്തെ തിയറ്റ‍ർ ഉടമ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. നടൻ തിയറ്ററിലെത്തുമെന്ന് അറിയാമായിരുന്നിട്ടും വിവരം പൊലീസിനെ അറിയിച്ചില്ല, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്നിവയായിരുന്നു കുറ്റങ്ങൾ.


Read Also: റിസർവ് ബാങ്കിന് ബോംബ് ഭീഷണി


ഭർത്താവിനും മക്കൾക്കുമൊപ്പമാണ് രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ ഇവർക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ തിയേറ്ററിലേക്ക് ജനപ്രവാഹമായിരുന്നു.


രേവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് ഭാസ്കർ തിയറ്റർ മാനേജ്മെന്റിനെതിരെയും അല്ലു അർജുന്റെ സുരക്ഷാ സംഘത്തിനെതിരെയും പരാതി കൊടുത്തിരുന്നു.  സംഭവത്തിൽ നിർമാതക്കളായ മൈത്രി മൂവി മേക്കേഴ്സും അല്ലു അർജുനും ഖേ​ദം പ്രകടിപ്പിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.