Allu Arjun: അല്ലു അർജുൻ പേര് മാറ്റുന്നോ? പേരിനൊപ്പം ആ രണ്ടക്ഷരം കൂടി ചേർക്കും; കാരണം എന്തായിരിക്കും?

അല്ലു അർജുൻ പേരിൽ ചെറിയ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്നാണ് സിനിജോഷിന്റെ റിപ്പോർട്ടിൽ പറയുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 05:38 PM IST
  • കരിയറിൽ കൂടുതൽ വിജയം കൈവരിക്കുന്നതിനായി 'U', 'N' എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
  • ഇനി മുതൽ 'ALLUU ARJUNN' എന്നായിരിക്കും നടന്റെ പേര് എന്നാണ് വിവരം.
  • എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.
Allu Arjun: അല്ലു അർജുൻ പേര് മാറ്റുന്നോ? പേരിനൊപ്പം ആ രണ്ടക്ഷരം കൂടി ചേർക്കും; കാരണം എന്തായിരിക്കും?

വലിയ ആരാധകവൃന്ദമുള്ള തെന്നിന്ത്യൻ നടനാണ് അല്ലു അർജുൻ. പുഷ്പ 2ന്റെ വലിയ വിജയത്തോടെ പാൻ ഇന്ത്യൻ ലെവലിൽ വമ്പൻ താരമായി അല്ലു അർജുൻ മാറി. താരത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകനും. ഇപ്പോഴിതാ താരം തന്റെ പേര് മാറ്റാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Add Zee News as a Preferred Source

ജ്യോതിഷ നിര്‍ദേശ പ്രകാരം അല്ലു അർജുൻ പേരിൽ ചെറിയ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്നാണ് സിനിജോഷ് റിപ്പോർട്ട് ചെയ്യുന്നത്. കരിയറിൽ കൂടുതൽ വിജയം കൈവരിക്കുന്നതിനായി 'U', 'N' എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഇനി മുതൽ 'ALLUU ARJUNN' എന്നായിരിക്കും നടന്റെ പേര് എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

Also Read: Suresh Gopi: 'എന്ത് വിവാദം, എല്ലാം ബിസിനസ് അല്ലേ?' ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്ന് സുരേഷ് ​ഗോപി

 

അതേസമയം സംവിധായകൻ അറ്റ്ലീക്കൊപ്പമായിരിക്കും അല്ലുവിന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അല്ലു അർജുൻ അവതരിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News