ഹൈദരാബാദ്: ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച സിനിമയാണ് പുഷ്പ. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ സുകുമാര്‍ ഒരുക്കിയ അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ റെക്കോർഡുകൾ തകർത്ത് കോടികളാണ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു സർക്കാർ സ്കൂൾ അധ്യാപികയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഹൈദരാബാദിലെ യൂസുഫ്ഗുഡയിൽ നിന്നുള്ള ഒരു സർക്കാർ സ്‌കൂൾ അധ്യാപിക, പുഷ്പ 2 കൊച്ചുകുട്ടികളെ മോശമായി സ്വാധീനിച്ചെന്ന് ആരോപിക്കുകയാണ്.
Read Also: പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി 'അമ്മ' സംഘടന
വിദ്യാഭ്യാസ കമ്മീഷന് മുന്‍പാകെ സംസാരിക്കവെയാണ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അസഭ്യം പറയുകയാണെന്ന് അധ്യാപിക ചൂണ്ടിക്കാട്ടിയത്. സിനിമകളിലെ നായകന്റെ വൈലൻസ് കുട്ടികൾ അനുകരിക്കുന്നതായും അധ്യാപിക പറയുന്നു. സ്‌കൂളിലെ വിദ്യാർഥികളുടെ ചില പെരുമാറ്റം കാണുമ്പോൾ സ്കൂള്‍ അധികാരി എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി തോന്നുന്നുവെന്ന് അധ്യാപിക വിഡിയോയില്‍ പറയുന്നു.
'വിദ്യാര്‍ത്ഥികള്‍ സ്കൂളിന്റെ അന്തരീക്ഷത്തിന് ചേരാത്ത ഹെയർസ്റ്റൈലുകളുമായി വരുന്നു, അസഭ്യം പറയുന്നു. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഞങ്ങൾ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുന്നു. ഒരു സ്കൂൾ അധികാരി എന്ന നിലയിൽ, ഞാൻ പരാജയപ്പെടുകയാണെന്ന് തോന്നുന്നു.
Read Also: പി സി ജോർജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന പേടിയില്‍ അവരെ ശിക്ഷിക്കാന്‍ പോലും കഴിയുന്നില്ല. ഞങ്ങൾ ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാതാപിതാക്കളെ വിളിക്കുമ്പോഴും അവർ കുട്ടികളെ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. പുഷ്പ കാരണം എന്റെ സ്‌കൂളിലെ പകുതി വിദ്യാര്‍ത്ഥികളും മോശമായി. ഇതിനെക്കുറിച്ചൊന്നും യാതൊരു ചിന്തയുമില്ലാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്' അധ്യാപിക പറഞ്ഞു.
അധ്യാപികയുടെ വാക്കുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വിഭാഗം ചിത്രത്തിന്‍റെ സെന്‍സറിനെ കുറ്റം പറയുമ്പോൾ, കുട്ടികളെ നോക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ചുമതലയാണെന്നും അതില്‍ സിനിമയ്ക്ക് വലിയ റോളില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.









