Ambalamukkile Visheshangal: ഗോകുൽ സുരേഷ് നായകനാകുന്ന "അമ്പലമുക്കിലെ വിശേഷങ്ങള്‍" തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. 

Written by - Karthika V | Last Updated : Nov 11, 2025, 11:00 PM IST
  • ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും.
  • ജയറാം കൈലാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Ambalamukkile Visheshangal: ഗോകുൽ സുരേഷ് നായകനാകുന്ന "അമ്പലമുക്കിലെ വിശേഷങ്ങള്‍" തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. ജയറാം കൈലാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

Add Zee News as a Preferred Source

മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Also Read: Kalamkaval Movie Update: "നിലാ കായും"; 'കളങ്കാവലിലെ' ആദ്യ ​ഗാനമെത്തി, മമ്മൂട്ടി ചിത്രം 27ന് തിയേറ്ററുകളിൽ

ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ്  (അഡീഷണൽ ഗാനം :അരുൾ ദേവ്) എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ : ഉമേഷ് കൃഷ്ണൻ, കൊ പ്രൊഡ്യൂസർ : മുരളി ചന്ദ്, എക്സികുട്ടിവ് പ്രൊഡ്യൂസർ : ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം : മനീഷ് ഭാർഗവൻ, ഗാന രചന : പി.ബിനു, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ,കലാസംവിധാനം : നാഥൻ,പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, മേക്കപ്പ് : പ്രദീപ് രംഗൻ, പി ആർ ഓ : പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി,ഡിസൈൻ : സാൻസൺ ആഡ്സ്.രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News