COVID 19 നെഗറ്റീവ്... അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായി. 

Last Updated : Aug 2, 2020, 08:49 PM IST
  • കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11നാണ് അമിതാഭ് ബച്ചനെയും അഭിഷേകിനെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
COVID 19 നെഗറ്റീവ്... അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായി. 

COVID 19 ഭേദമായതോടെ താരം ആശുപത്രി വിട്ടു. ഞായറാഴ്ച വൈകിട്ടോടെ മകനും നടനുമായ അഭിഷേക് ബച്ച(Abhishek Bachchan)നാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ''എന്റെ പിതാവിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാകുകയും അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി.'' -അഭിഷേക് കുറിച്ചു. 

ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ടു; കണ്ണുനീരിനെ നിയന്ത്രിക്കാനാകുന്നില്ല -ബച്ചന്‍

കൊറോണ വൈറസ് (Corona Virus) പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11നാണ് അമിതാഭ് ബച്ചനെ(Amitabh Bachchan)യും അഭിഷേകിനെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, അഭിഷേക് ബച്ചന്റെ പരിശോധന ഫലം പോസിറ്റീവായി തന്നെ തുടരുകയാണ്. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണ൦... കവിതയുമായി അമിതാഭ് ബച്ചന്‍!!

''ചില കാരണങ്ങളാല്‍ എന്റെ പരിശോധന ഫലം വീണ്ടും പോസിറ്റീവായി. ആശുപത്രിയില്‍ തന്നെ തുടരുകയാണ്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ഞാനിതിനെ ജയിച്ച് ആരോഗ്യവാനായി തിരികെയെത്തും. വാക്ക്.'' -അഭിഷേക് കുറിച്ചു.

More Stories

Trending News