ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നത.

Last Updated : Dec 8, 2019, 08:33 PM IST
ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നത.

സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹക സമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. 

ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ചര്‍ച്ചയുമായി മുന്നോട്ട് പോകാനാണ് 'അമ്മ'യുടെ തീരുമാന൦. അമ്മ ഭാരവാഹികള്‍ ഫെഫ്കയുമായി ചര്‍ച്ച നടത്തുമെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. 

അമ്മ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാട് തനിക്ക് സ്വീകാര്യം എന്ന് ഷെയ്ന്‍ അറിയിച്ചതായും ഫെഫ്കയുമായി ഉള്ള കൂടിക്കാഴ്ചക്ക് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അമ്മ പ്രസിഡന്‍റായ മോഹന്‍ലാലിനെ അറിയിച്ചുണ്ട്. പ്രശ്നം എത്രയും വേഗം ഒത്ത് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. -ഇടവേള ബാബു പറഞ്ഞു. 

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടൻ സിദ്ദീഖിന്റെ മധ്യസ്ഥതയിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഷെയ്നുമായി ചർച്ച നടത്തിയിരുന്നു. 

ഷെയ്ൻ‌ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നാണ് കരുതുന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇടവേള ബാബു പറഞ്ഞിരുന്നു. 

ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവരുമായി ചർച്ച നടത്തി അവരുടെ നിലപാട് കൂടി അറിയണമെന്നാണ് അദ്ദേഹം അറിയിച്ചത്.

നിര്‍ത്തി വച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സാധ്യതകള്‍ തേടിയാണ് അമ്മ ചര്‍ച്ച നടത്തുക. 

വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ്‌ നിര്‍ത്തി വച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഷെയ്നിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന രീതിയിലാണ് AMMA ചര്‍ച്ച നടത്തുക. 

രണ്ടു സിനിമകളും പൂർത്തിയാക്കാനുള്ള നടപടിയുണ്ടാവണം എന്നറിയിച്ച് ഫെഫ്കയും  പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. 

ഷെയ്ന്‍ നിഗം വിവാദത്തിൽ നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

Trending News