)
കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ തലപ്പത്തേക്ക് ആരായിരിക്കും പുതിയതായി എത്തുക എന്നതില്‍ ആകാംക്ഷയുണര്‍ത്തുന്ന വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത്. പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിയുന്നതോടെ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരം ആയിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
ജഗദീഷും ശ്വേതാ മേനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക നല്കിക്കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ജൂലായ് 24 വ്യാഴാഴ്ച വൈകുന്നേരം അഞ്ചര വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മൊത്തം നാല് ഡസണില്‍ അധികം ആളുകള്‍ ഇതുവരെ വിവിധ പോസ്റ്റുകളിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
മുന്‍നിര നായക താരങ്ങള്‍ ആരും ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. കുഞ്ചാക്കോ ബോബന്റേയും വിജയരാഘവന്റേയും പേരുകള്‍ പല ഘട്ടങ്ങളിലായി ഉയര്‍ന്നുകേട്ടിരുന്നെങ്കിലും അവരാരും പത്രിക സമര്‍പ്പിച്ചിട്ടില്ല.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുരാജിന്റെ പിന്തുണ ശ്വേതാ മേനോന് ഉണ്ട് എന്നാണ് വിവരം. ഈ ഘട്ടത്തിലാണ് സംഘടനയില്‍ മറ്റൊരു ചേരിയുമായി ജഗദീഷും മത്സര രംഗത്തേക്ക് എത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 16 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.