close

News WrapGet Handpicked Stories from our editors directly to your mailbox

Break Up! ആ ബന്ധവും തകര്‍ച്ചയിലേക്ക്?

രണ്ട് വര്‍ഷ൦ നീണ്ട ആ ബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

Updated: Jun 25, 2019, 05:23 PM IST
Break Up! ആ ബന്ധവും തകര്‍ച്ചയിലേക്ക്?

ബോളിവുഡ് താരങ്ങളായ ദിഷാ പട്ടാണിയും ടൈഗര്‍ ഷറഫും തമ്മിലുള്ള പ്രണയബന്ധം ബി-ടൌണിലെ പരസ്യമായ രഹസ്യമാണ്. ഇരുവരും പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഇരുവരെയും പ്രണയ ജോഡികളായാണ് ആരാധകര്‍ കണ്ടിരുന്നത്. 

ഇപ്പോഴിതാ, രണ്ട് വര്‍ഷ൦ നീണ്ട ആ ബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള ഇരുവരുടെയും ഓണ്‍സ്ക്രീന്‍ റൊമാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ദിഷയും ടൈഗറും വേര്‍പിരിഞ്ഞുവെന്ന വിവരം ഇവരോടടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 
കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും ശിവസേനയുടെ യുവസേന അദ്ധ്യക്ഷന്‍ ആദിത്യ താക്ക്‌റെയാണ് കാരണമെന്നാണ് സൂചന. 

ദിഷ പട്ടാണിയും ആദിത്യയും ഇപ്പോള്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയല്‍. ആദിത്യയും ദിഷയും ഒരുമിച്ച് പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. 

എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടൈഗര്‍ ഷറഫും ദിഷയും മുംബൈയിലെ ഒരു റസ്‌റ്റോറന്റില്‍ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ടൈഗര്‍ ഷറഫായിരുന്നു.