ബിഗ് ബോസ് സീസൺ 7 വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവരിൽ വിജയിക്കാൻ ഏറ്റവും അദികം സാധ്യത പറയുന്നത് അനീഷ് അല്ലെങ്കിൽ അനുമോൾക്കാണ്.
ഇവരിൽ അനീഷ് ജയിച്ചാൽ അത് ഒരു ചരിത്രമായി മാറും. ഇപ്പോൾ തന്നെ ബിഗ് ബോസ് ചരിത്രത്തിലാദ്യമായി ഒരു കോമണർ ഫൈനലിസ്റ്റ് ആയിരിക്കുകയാണ്. ഈ സീസണിൽ അനീഷ് കപ്പടിക്കുക കൂടി ചെയ്താൽ അത് അനീഷിന്റെ വലിയ വിജയമായിരിക്കും. ആദ്യമായാണ് ഒരു കോമണർ ആയി വന്നയാൾ ഫിനാലെയിൽ എത്തി നിൽക്കുന്നത്. പ്രേക്ഷകർക്കിടയിൽ അനീഷിന് അത്രത്തോളം സപ്പോർട്ടും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
തുടക്കത്തിൽ ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന അനീഷ് പിന്നീട് പതിയെ തന്റെ രീതികൾ മാറ്റി. അത് അനീഷിന്റെ ഗെയിം സ്ട്രാറ്റർജി ആണോ എന്ന് പോലും പലരും സംശയിച്ചിരുന്നു. ഷാനവാസിനൊപ്പമുള്ള കൂട്ടുകെട്ടാണ് അനീഷിനെ ഇത്തരത്തിൽ മാറ്റിയെടുത്തതെന്നാണ് അനീഷ് പോലും പറയുന്നത്. ആദ്യ നാളുകളിൽ എല്ലാവരെയും വെറുപ്പിച്ചിരുന്ന അനീഷ് ഇപ്പോൾ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പട്ടവനായി മാറി.
ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബിഗ് ബോസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ജോലിയിൽ നിന്ന് നീണ്ട അവധിയെടുത്താണ് ഇതിനായി തയാറെടുത്തത്. അനീഷ് ഒരു എഴുത്തുകാരനും, പ്രാസംഗികനും, വ്ലോഗറുമൊക്കെയാണ്. അനീഷ് ടൈറ്റിൽ വിന്നർ ആകുകയാണെങ്കിൽ അദ്ദേഹം മറ്റൊരു റെക്കോർഡ് സൃഷ്ടിക്കും. ബിഗ് ബോസ് മലയാളം വിജയിക്കുന്ന ആദ്യ സാധാരണക്കാരനെന്ന നേട്ടം പിന്നെ അദ്ദേഹത്തിന് സ്വന്തമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









