Video: ജംഷീറില്‍ നിന്നും അഞ്ജലിലേക്ക്...
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ബിഗ്‌സ്ക്രീനിലെത്തി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി അമീര്‍. മമ്മൂട്ടി ചിത്രം `പേരൻപി`ലൂടെ നായികയായാണ് സിനിമാ ലോകത്തേക്ക് അഞ്ജലിയുടെ വരവ്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ബിഗ്‌സ്ക്രീനിലെത്തി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി അമീര്‍. മമ്മൂട്ടി ചിത്രം 'പേരൻപി'ലൂടെ നായികയായാണ് സിനിമാ ലോകത്തേക്ക് അഞ്ജലിയുടെ വരവ്.
നായികയായി എത്തുന്ന ആദ്യ ട്രാൻസ്ജെന്‍റർ കൂടിയാണ് മലയാളിയായ അഞ്ജലി അമീർ. മുൻപ് അഞ്ജലിയുടെ 'ഫേക്ക് ട്രാൻസ്ജെന്‍റർ' പരാമർശം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ഇപ്പോഴിതാ, ജംഷീറില്‍ നിന്നും അഞ്ജലിയിലേക്കെത്തിയ തന്‍റെ ജൈത്രയാത്ര ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
ജംഷീര്‍ എന്ന യുവാവില്‍ നിന്നും അഞ്ജലിയായി മാറുന്നതു വരെയുള്ള രൂപമാറ്റങ്ങളുടെ ഫോട്ടകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
വേദനയുടെയും ഒറ്റപ്പെടലിന്റെയും നാളുകളില്‍ നിന്ന് സന്തോഷപൂര്‍ണവും തൃപ്തികരവുമായ ജീവിതം കൈവരിച്ചതിന്‍റെ നാള്‍വഴികളാണ് ഈ ഫോട്ടോകളില്‍ എന്നാണ് അഞ്ജലി പറയുന്നത്.
എന്റെ മനോഹരമായ യാത്ര എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിനിടെ അഞ്ജലിയുടെ ജീവിതം സിനിമയാകുകയാണ്. ഡെനി ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മാണം.
'നവല്‍ എന്ന ജ്യൂവല്‍' എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ.