'ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാള്‍..'

ചാന്തുപൊട്ട് എന്ന സിനിമ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന ചിത്രമല്ലെന്നും തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്നും പറഞ്ഞാണ് അഞ്ജലി അമീര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.  

Ajitha Kumari | Updated: Nov 16, 2019, 05:50 PM IST
'ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാള്‍..'

ചാന്തുപൊട്ട് സിനിമയെക്കുറിച്ചുള്ള തന്‍റെ തെറ്റിദ്ധാരണയെക്കുറിച്ച് പ്രതികരിച്ച് അഞ്ജലി അമീര്‍.

ചാന്തുപൊട്ട് എന്ന സിനിമ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന ചിത്രമല്ലെന്നും തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്നും പറഞ്ഞാണ് അഞ്ജലി അമീര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.

ഈ പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായ ചാന്തുപൊട്ട് അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. 

എന്നാല്‍ ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്ജെന്‍ഡറിന്‍റെതായിരുന്നില്ലെന്ന് സംവിധായകനായ ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്. 

തനിക്കും അങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെന്നും അതിപ്പോള്‍ മാറിയെന്നും കുറിച്ച അഞ്ജലി ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണെന്നും കുറിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു;