Director Omar Lulu: ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു നടി പരാതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Dec 20, 2024, 02:14 PM IST
  • ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷച്ചു.
  • കേസില്‍ നേരത്തെ ഒമർ ലുലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
  • എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Director Omar Lulu: ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

കൊച്ചി: ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷച്ചു. കേസില്‍ നേരത്തെ ഒമർ ലുലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്.

സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പല സ്ഥലങ്ങളിൽ വെച്ച് തന്നെ ഒമർ ലുലു ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. 

Also Read: MT Vasudevan Nair: എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

അതേസമയം, നടിയുമായി സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു വ്യക്തമാക്കിയിരുന്നു. ആദ്യം സൗഹൃദം ഉണ്ടായിരുന്നുവെന്നും നടിയോടൊപ്പം പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെന്നും ഒമർ ലുലു പറഞ്ഞു. പിന്നീട് ആ സൗഹൃദം ഉപേക്ഷിക്കേണ്ടി വന്നെന്നും ഈ വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നുമാണ് ഒമർ ലുലു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News