Kattaalan Movie Poster: 'മാർക്കോ'യുടെ നിർമാതാവ് ഷെരീഫ് മുഹമ്മദും പെപ്പേയും ഒന്നിക്കുന്ന 'കാട്ടാളൻ'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Antony Varghese Pepe: ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം വയലൻസ് നിറഞ്ഞ ത്രില്ലർ ചിത്രമാണെന്നാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 06:34 PM IST
  • ചിത്രം സംവിധാനം ചെയ്യുന്നത് പോൾ ജോർജ് ആണ്
  • തോക്കും ആനക്കൊമ്പും ഒളിപ്പിച്ച രീതിയിലാണ് ടൈറ്റിൽ ഫോണ്ട്
Kattaalan Movie Poster: 'മാർക്കോ'യുടെ നിർമാതാവ് ഷെരീഫ് മുഹമ്മദും പെപ്പേയും ഒന്നിക്കുന്ന 'കാട്ടാളൻ'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം വയലൻസ് നിറഞ്ഞ മറ്റൊരു ത്രില്ലർ ചിത്രമാണെന്നാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നൽകുന്ന സൂചന.

Add Zee News as a Preferred Source

താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന പെപ്പെയെയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പോൾ ജോർജ് ആണ്. മാർക്കോയിലെ പോലെ തന്നെ 'കാട്ടാളൻ' ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും വളരെ മികച്ച ക്വാളിറ്റി തന്നെയാണ് സമ്മാനിക്കുന്നത്.

 ALSO READ: DQ കളി തുടങ്ങുവാണ്! നഹാസിന്റെ സംവിധാനത്തിൽ ഒരു തിരിച്ചുവരവ്; ടൈറ്റിൽ പോസ്റ്റർ

ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്സ് എന്റർടൈൻമെന്റസ് രണ്ടാമത് നിർമിക്കുന്ന സിനിമയിലേക്ക് കടക്കുമ്പോഴും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. തോക്കും ആനക്കൊമ്പും ഒളിപ്പിച്ച ടൈറ്റിൽ ഫോണ്ട് സിനിമാ പ്രേമികൾക്ക് ഡീക്കോഡ് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളുന്നതാണ്.

ജയ്ലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡിൽലാപ്സ് ടീം ആണ് കാട്ടാളൻ എന്ന ചിത്രത്തിന്റെ ടൈറ്റിലും ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ വിവരങ്ങളും വരുംദിവസങ്ങളിൽ പുറത്തു വരും. പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News