Kattalan Movie Poster: ആനയും മനുഷ്യനും മുഖാമുഖം, ആനക്കൊമ്പ് കൈയ്യിലേന്തി പെപ്പെ; സോഷ്യൽ മീഡിയ കത്തിച്ച് 'കാട്ടാളൻ’

Antony Varghese Pepe: സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി 'കാട്ടാളൻ’ ന്റെ പോസ്റ്റർ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ’ നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 06:23 PM IST
  • സോഷ്യൽ മീഡയയാകെ കത്തിപ്പടർന്ന് 'കാട്ടാളൻ’ ന്റെ പുതിയ പോസ്റ്റർ
  • ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രമാണ് കാട്ടാളൻ
Kattalan Movie Poster: ആനയും മനുഷ്യനും മുഖാമുഖം, ആനക്കൊമ്പ് കൈയ്യിലേന്തി പെപ്പെ; സോഷ്യൽ മീഡിയ കത്തിച്ച് 'കാട്ടാളൻ’

ആന്റണി വർ​ഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കയ്യിലിരിക്കുന്നു. 

Add Zee News as a Preferred Source

മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. വൻ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കാം ഇതെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ’ നിർമിക്കുന്നത്.

നവാഗതനായ പോൾ ജോർജ്ജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പെപ്പെ തന്റെ യഥാർത്ഥ പേരായ "ആന്റണി വർ​ഗീസ്" എന്ന പേരിൽ തന്നെയാണ് കാട്ടാളനിൽ എത്തുന്നത്. ക്യൂബ്സ് എൻ്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ "മാർക്കോ" ‌ഇന്ത്യൻ സിനിമാ മേഖലയിൽ പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിച്ചിരുന്നു.

അതിനാൽ തന്നെ മാർക്കോയുടെ മുകളിൽ നിൽക്കത്തക്ക തരത്തിൽ തന്നെയാണ് കാട്ടാളൻ വരുന്നതെന്നാണ് സൂചന. തങ്ങളുടെ നിർമാണത്തിന് കീഴിൽ എപ്പോഴും ആ വർഷത്തെ ഏറ്റവും മികച്ച ബെഞ്ച് മാർക്കുകൾ സൃഷ്ടിക്കുക എന്ന ദൃഢനിശ്ചയത്തോടെയുള്ള സമീപനം തന്നെയാണ് നിർമ്മാതാവ് ഷരീഫ് മുഹമ്മദ് സ്വീകരിക്കുന്നത്.

ബിഗ് സ്കെയിലിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകളും ഉടൻ പുറത്തുവരും. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പിആർഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News