വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി Anu Joseph

താൻ വിവാഹം കഴിക്കണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ലയെന്നും തന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്ന ഒരാൾ വന്നാൽ വിവാഹം ഉണ്ടായേക്കുമെന്നുമാണ് താരം പറയുന്നത്.  

Written by - Ajitha Kumari | Last Updated : Jun 22, 2021, 11:15 PM IST
  • താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയ താരം
  • താൻ വിവാഹത്തെക്കുറിച്ച് സീരിയസ് ആയിട്ടൊന്നും ചിന്തിച്ചിട്ടില്ലയെന്ന് അനു ജോസഫ്
  • പ്രപഞ്ചത്തേയും പ്രൊഫഷനെയും താൻ പ്രണയിക്കുന്നു
വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി Anu Joseph

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്.  അഭിനയം കൊണ്ടും ഭംഗികൊണ്ടും മുന്നിൽ തന്നെ നിൽക്കുന്ന താരമാണ് അനു ജോസഫ്.  ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.  

താൻ വിവാഹം കഴിക്കണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ലയെന്നും തന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്ന ഒരാൾ വന്നാൽ വിവാഹം ഉണ്ടായേക്കുമെന്നുമാണ് താരം പറയുന്നത്.  സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 

Also Read: നയൻതാരയിൽ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം ആരാധകരുമായി പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍

താൻ വിവാഹത്തെക്കുറിച്ച് സീരിയസ് ആയിട്ടൊന്നും ചിന്തിച്ചിട്ടില്ലയെന്ന് പറഞ്ഞ നടി ഭാവി ഭർത്താവിനെക്കുറിച്ച് പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  എന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്ന നമ്മളെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം അയാൾ എന്നാണ് അനു ജോസഫ് പറയുന്നത്.      

മാത്രമല്ല താനിപ്പോൾ സിംഗിൾ ആയിട്ടുള്ള ജീവിതം നന്നായി ആസ്വദിക്കുന്നുണ്ടെന്നും ഒറ്റയ്ക്ക് ആകുമ്പോൾ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാമല്ലോയെന്നും പറയുന്നുണ്ട്.  ചിലർക്ക് കൂടെ ഒരാൾ ഉള്ളത് ഇഷ്ടം എന്നാൽ ചിലർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നത് ആണ് ഇഷ്ടമെന്നും പറഞ്ഞ അനു താൻ ഇതിന്റെ ഇടയ്ക്കുള്ള ആളാണെന്നും പറയുന്നുണ്ട്.  

Also Read: എങ്ങനെ വിളിക്കണം? പൃഥ്വിയെന്നോ അതോ രാജുവേട്ടനെന്നോ? പൃഥ്വിരാജ് നല്‍കിയ കിടിലന്‍ മറുപടി നോക്കൂ

ഇതിനിടയിൽ പ്രണയം ഉണ്ടോ എന്ന ചോദ്യത്തിന് പ്രപഞ്ചത്തേയും പ്രൊഫഷനെയും താൻ പ്രണയിക്കുന്നുവെന്ന രസകരമായ മറുപടിയാണ്  അനു നൽകിയത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News