അനുഷ്ക വിവാഹിതയാകുന്നു? വരന്‍ പ്രശസ്ത സംവിധായകന്‍?

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകള്‍ പതിവാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്ന ഈ ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് താരങ്ങളും രംഗത്തെത്തിയിരുന്നു. 

Last Updated : Mar 4, 2020, 09:11 AM IST
അനുഷ്ക വിവാഹിതയാകുന്നു? വരന്‍ പ്രശസ്ത സംവിധായകന്‍?

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ ഗോസിപ്പുകള്‍ പതിവാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്ന ഈ ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് താരങ്ങളും രംഗത്തെത്തിയിരുന്നു. 

തങ്ങള്‍ പ്രണയത്തിലല്ലെന്നും 11 വര്‍ഷം നീണ്ട സൗഹൃദമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നുമാണ് ഇരുവരും പറഞ്ഞത്. ഇതിന് പിന്നാലെ ഇന്ത്യൻ സിനിമയിലെ 'ബാഹുബലി' എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ സുപ്പര്‍ താരം പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

പ്രഭാസിന്‍റെ സഹോദരിയാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്. വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ, അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

അനുഷ്ക-ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'ഇഞ്ചി ഇടുപ്പഴകി' എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്ന പ്രകാശ് കൊവേലമുടിയാണ് അനുഷ്കയുടെ വരന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്‍റെ മകനാണ് പ്രകാശ് കൊവേലമുടി. എന്നാല്‍, വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

തിരക്കഥാകൃത്ത് കനികാ ദില്ലോനുമായി 2014ല്‍ വിവാഹിതനായ പ്രകാശ് 2017ല്‍ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. പ്രകാശിന്‍റെ 'സൈസ് സീറോ', ജഡ്ജ്മെന്‍റല്‍ ഹേ ക്യാ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു കനികാ.

വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും അവസരം ലഭിച്ചാല്‍ ഇനിയും ഒരുമിച്ച് ചിത്രങ്ങള്‍ ചെയ്യുമെന്നും പ്രകാശും കനികയും പറഞ്ഞിരുന്നു. അച്ഛൻ കെ രാഘവേന്ദ്ര റാവുവിനെപ്പോലെ തന്നെ സ്വതന്ത്ര ചലച്ചിത്ര സംവിധായകനാണ് പ്രകാശ് കോവലമുടി.

റാമോജി റാവുവിന്റെ തെലുങ്ക് റൊമാന്റിക് ചിത്രമായ നീതോയിലൂടെയാണ് പ്രകാശിന്‍റെ ചലച്ചിത്ര അരങ്ങേറ്റം. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മഹേക് ചഹാലിന്‍റെ നായകനായിരുന്നു പ്രകാശ്. തെലുങ്ക് ചിത്രമായ ബോമ്മലതയിലൂടെ 2004ലാണ് പ്രകാശ് സംവിധായകനായി അരങ്ങേറിയത്. 

2011ല്‍ പുറത്തിറങ്ങിയ അനഗനാഗ ഓ ധീരുഡു എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. 
സൈലന്‍സ്/നിശബ്ദ് ആണ് അനുഷ്കയുടെ അടുത്ത ചിത്രം. മാധവനാണ് നായകന്‍. 

Trending News