തെന്നിന്ത്യയിൽ വളരെ വലിയ ആരാധകവൃന്ദമുള്ള നടിയാണ് അനുഷ്ക ഷെട്ടി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഈ വർഷം തന്നെ അനുഷ്കയുടെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സിനിമ നടനല്ല താരത്തിന്റെ വരൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബെംഗളൂരുവിലെ ഒരു പ്രമുഖ വ്യവസായിയാണ് 44കാരിയായ അനുഷ്കയുടെ വരൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ച് വിവാഹക്കാര്യത്തിൽ തീരുമാനമായി എന്നും വെെകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രഭാസുമായുള്ള ബന്ധം...
വളരെക്കാലമായി അനുഷ്കയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകൾ വരുന്നുണ്ട്. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്നുമൊക്കെയുള്ള തരത്തിലുള്ള വാർത്ത് മുൻപ് സജീവമായിരുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികളിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ കാണിച്ചുകൊണ്ടാണ് പലരും ഇത്തരത്തിൽ ഗോസിപ്പുകൾ ഇറക്കിക്കൊണ്ടിരുന്നത്.
Also Read: LPG Shortage: എൽപിജി ക്ഷാമം മലയാള സിനിമാ ചിത്രീകരണങ്ങളെയും ബാധിച്ചു; ഭക്ഷണമെനു വെട്ടിച്ചുരുക്കും
'ബാഹുബലി'എന്ന ചിത്രത്തിന് ശേഷം അനുഷ്കയും പ്രഭാസും പ്രണയത്തിലായെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു വർഷങ്ങളോളം നിലനിന്നിരുന്ന അഭ്യൂഹങ്ങൾ. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡികൾ ജീവിതത്തിലും ഒന്നിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് തങ്ങൾ എന്ന് പലപ്പോഴും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ നിശ്ചയം കഴിഞ്ഞോ?
അനുഷ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിസിനസുകാരനാണ് വരനെന്നും ഈ വർഷം തന്നെ വിവാഹവും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. ഇരുവരുടെയും കുടുംബങ്ങൾ അകന്ന ബന്ധുക്കളാണെന്നും ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അനുഷ്കയോ കുടുംബാംഗങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









