Apoorvaputhranmar Movie: 'ക്രിഞ്ച്' പാട്ടുമായി 'അപൂർവ്വ പുത്രന്മാർ'; വിഷ്ണു ഉണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്ത് വിട്ടു

Apoorvaputhranmar Movie Song: 'അപൂർവ്വ പുത്രന്മാർ' എന്ന ചിത്രത്തിലെ "ക്രിഞ്ച്" എന്ന പേരിലുള്ള ​ഗാനമാണ് പുറത്തിറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2025, 08:35 PM IST
  • രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • കഥ, തിരക്കഥ, സംഭാഷണം- ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ്
Apoorvaputhranmar Movie: 'ക്രിഞ്ച്' പാട്ടുമായി 'അപൂർവ്വ പുത്രന്മാർ'; വിഷ്ണു ഉണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്ത് വിട്ടു

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'അപൂർവ്വ പുത്രന്മാർ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. "ക്രിഞ്ച്" എന്ന പേരിലുള്ള ​ഗാനമാണ് പുറത്തിറക്കിയത്. ​ഗാനത്തിന്റെ സം​ഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് മലയാളി മങ്കീസ് ആണ്. ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ലാലു അലക്സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനായക് ശശികുമാർ, മലയാളി മങ്കീസ് എന്നിവർ ചേർന്നാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. നൃത്ത സംവിധാനം നിർവഹിച്ചത് റിച്ചി റിച്ചാർഡ്സൺ ആണ്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ- ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്).

ALSO READ: തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കാൻ 'വ്യസനസമേതം ബന്ധുമിത്രാദികൾ

കോ പ്രൊഡ്യൂസർ- സുവാസ് മൂവീസ്. കഥ, തിരക്കഥ, സംഭാഷണം- ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ്. ‌‌ഒരു പക്കാ ഫാമിലി കോമഡി എന്‍റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗംഭീര സസ്പെൻസും നിറച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. പായൽ രാധാകൃഷ്ണ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിൽ നായികമാർ. മലയാളത്തിൽ ഇരുവരുടെയും ആദ്യ ചിത്രമാണിത്. അശോകൻ, നിഷാന്ത് സാഗർ, അലൻസിയർ, ബാലാജി ശർമ്മ, ധർമജൻ ബോൾഗാട്ടി, സജിൻ ചെറുകയിൽ, പൗളി വത്സൻ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ഷെന്‍റോ വി. ആന്‍റോ. എഡിറ്റർ: ഷബീർ സയ്യെദ്. സംഗീതം: മലയാളി മങ്കീസ്, റെജിമോൻ. ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ. പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്. പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ. മേക്കപ്പ്: റോണി വെള്ളത്തൂവൽ. സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ. കലാസംവിധാനം: അസീസ് കരുവാരകുണ്ട്.

ALSO READ: രാഘവ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി

പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ. പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ. ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്. വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്. സംഘട്ടനം: കലൈ കിങ്‌സൺ. നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ. അഖിൽ അക്കു, സൂര്യൻ വി കുമാർ. കളറിസ്റ്റ് - ലിജു പ്രഭാകർ. വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്. റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്. സ്റ്റിൽസ്: അരുൺകുമാർ വി.എ. വിതരണം: ഡ്രീം ബിഗ് ഫിലിംസ്. പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്. പി.ആർ.ഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News