'യേ ദോസ്തീ...', മോഹന്‍ലാലിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് അര്‍ബാസ് ഖാന്‍

ഒരു ഗിറ്റാറിസ്റ്റിന്‍റെ അകമ്പടിയോടെ മോഹന്‍ലാലിനോടൊപ്പം പഴയ ഹിന്ദി പാട്ടുകള്‍ പാടിയാണ് അര്‍ബാസ് ഖാന്‍ പിറന്നാള്‍ ആഘോഷിച്ചത്. 

Last Updated : Aug 6, 2019, 03:08 PM IST
'യേ ദോസ്തീ...', മോഹന്‍ലാലിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് അര്‍ബാസ് ഖാന്‍

ഇത്തവണ പിറന്നാള്‍ മോഹന്‍ലാലിനൊപ്പമാണ് ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ആഘോഷിച്ച്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദര്‍' എന്ന സിനിമയില്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. 

ഈ ഞായറാഴ്ചയായിരുന്നു അര്‍ബാസിന്റെ അന്‍പത്തിരണ്ടാം പിറന്നാള്‍. ഒരു ഗിറ്റാറിസ്റ്റിന്‍റെ അകമ്പടിയോടെ മോഹന്‍ലാലിനോടൊപ്പം പഴയ ഹിന്ദി പാട്ടുകള്‍ പാടിയാണ് അര്‍ബാസ് ഖാന്‍ പിറന്നാള്‍ ആഘോഷിച്ചത്. 

ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. ഈ വീഡിയോയ്ക്ക് 19,000ല്‍ ഏറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

 

 
 

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies

A post shared by Arbaaz Khan (@arbaazkhanofficial) on

 

അര്‍ബാസിന്‍റെ ആദ്യ മലയാള ചിത്രമാണ് 'ബിഗ് ബ്രദര്‍' അതിന്‍റെ സന്തോഷം അദ്ദേഹം മുന്നേതന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ വെളിപ്പെടുത്തിയിരുന്നു.

മോഹന്‍ലാലിനും അര്‍ബാസിനുമൊപ്പം റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

25 കോടിയുടെ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ബംഗളൂരുവാണ്. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. 

ഇവരുടെ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായ വിയറ്റ്നാം കോളനിയാണ്. ഇത് സിദ്ദീഖും ലാലും ചേര്‍ന്ന്‍ സംവിധാനം ചെയ്ത സിനിമയാണ്.

സിദ്ദീഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രമായ ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ ആണ് രണ്ടാമത് പുറത്തിറങ്ങിയ മലയാള ചിത്രം അത് 2013 ലാണ് പുറത്തിറങ്ങിയത്. 

Trending News