ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് അര്ജ്ജുന് കപൂറും മലൈക അറോറയും.
സല്മാന് ഖാന്റെ സഹോദര പത്നിയായിരുന്ന മലൈകയും ബോണി കപൂര്‍- മോണാ കപൂര്‍ ദമ്പതികളുടെ പുത്രന് അര്‍ജ്ജുനും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷവേളയില്‍ അര്ജ്ജുന് ആശംസകള്‍ നേര്‍ന്ന് മലൈക പങ്കുവച്ച ചിത്രവും കുറിപ്പും ഈ വാര്‍ത്തകള്‍ ശരി വയ്ക്കുന്ന രീതിയിലായിരുന്നു.
ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രത്തോടൊപ്പമാണ് മലൈക ആശംസകള്‍ നേര്‍ന്നിരുന്നത്. കൈകള്‍ കോര്‍ത്ത് പിടിച്ച് ചേര്‍ന്ന് നില്ക്കുന്ന ഇരുവരുടെയും ചിത്രമാണ് അന്ന് മലൈക പങ്കുവച്ചിരുന്നത്.
ഇപ്പോഴിതാ, 46-ാം പിറന്നാള്‍ ദിനത്തില്‍ മലൈകയ്ക്ക് ആശംസകള്‍ നേര്‍ന്ന് അര്ജ്ജുന് പങ്കുവച്ച കുറിപ്പും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കാമുകിയ്ക്ക് സ്നേഹ ചുംബനം നല്കുന്ന ചിത്രമാണ് അര്ജ്ജുന് പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ വച്ച് പകര്‍ത്തിയതാണ് ചിത്രം.