``സന്ദേശ``ത്തിലെ താത്വിക അവലോകന സന്ദേശം!
ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ട് കെട്ടില്‍ പിറന്ന മികച്ച സിനിമകളില്‍ ഒന്നാണ് സന്ദേശം.
ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ട് കെട്ടില്‍ പിറന്ന മികച്ച സിനിമകളില്‍ ഒന്നാണ് സന്ദേശം.
ആക്ഷേപ ഹാസ്യ ചലച്ചിത്രം എന്നതിനുമപ്പുറം ഈ സിനിമ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.
രാഷ്ട്രീയവും കുടുംബ ബന്ധങ്ങളും ഒക്കെ ചര്‍ച്ചയാകുന്ന സിനിമയില്‍ സമൂഹത്തിന് നല്‍കുന്ന
സന്ദേശം എന്നത് തന്നെയാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്,1991 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്ന്
കാലം ഒരുപാട് മാറിയിട്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നെങ്കില്‍ അത് ആ സിനിമയുടെ വിജയം തന്നെയാണ്.
ശ്രീനിവാസനും ജയറാമും മുഖ്യ വേഷങ്ങളില്‍ എത്തിയ സന്ദേശം അതില്‍ അഭിനയിച്ച ഓരോ വ്യക്തിയുടെയും സിനിമയായി മാറി.
സിനിമയില്‍ വേഷമിട്ട താരങ്ങള്‍ അല്ല,സിനിമ പറയുന്ന രാഷ്ട്രീയം അതാണ് സന്ദേശത്തെ വ്യത്യസ്ത മാക്കുന്നത്,
അരാഷ്ട്രീയ വാദത്തിന്റെ സന്ദേശമാണ് ആ സിനിമ നല്‍കുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
Also Read:'ഇരുപതാം നൂറ്റാണ്ട്' ഇന്നും പ്രസക്തമാണ്..!
ഇന്നും ആക്ഷേപ ഹാസ്യ ത്തിനും ട്രോളുകള്‍ക്കും ഒക്കെ സന്ദേശം ഏറെ ഉപയോഗിക്കപെടുന്നു എന്നത് ശ്രദ്ധേയമാണ്.
രാഷ്ട്രീയത്തിലെ കള്ള നാണയങ്ങളെ തുറന്ന് കാട്ടുന്ന സന്ദേശം, ഒരു പാര്‍ട്ടിയോടും പ്രത്യേകം മമത കാണിക്കുന്നില്ല,
എന്നാല്‍ കൂടുതല്‍ വിമര്‍ശനം ഈ സിനിമയ്ക്ക് നേരെയുണ്ടാകുന്നത് ഇടത് രാഷ്ട്രീയ പക്ഷത്ത് നിന്നാണ് എന്നത്
ആ സിനിമയിലെ ആര്‍ഡിപി ഇടത് രാഷ്ട്രീയം പിന്തുടരുന്നത് കൊണ്ടാകാം,''എന്ത് കൊണ്ട് നമ്മള്‍ തോറ്റു'' എന്ന ചോദ്യത്തിന്
പാര്‍ട്ടി ഓഫീസില്‍ ഇരുന്നു ഉത്തരം തേടുന്ന പ്രവര്‍ത്തകര്‍ പരിപ്പ് വടയും കട്ടന്‍ ചായയും കഴിക്കുന്ന പാര്‍ട്ടിക്കാര്‍,
വെള്ള ഖദര്‍ വസ്ത്രമിടുന്ന ഐഎന്‍എസ്പി ക്കാര്‍ അങ്ങനെ സന്ദേശം പറയുന്ന കഥയും ചുറ്റുപാടുകളും ഒക്കെ മലയാളിക്ക്
പരിചിതമാണ്,ഇന്നും തീരാത്ത താത്വിക അവലോകനങ്ങള്‍ അത് മലയാളിക്ക് ഏറെ പരിചിതമാണ്,രാഷ്ട്രീയ എതിരാളികളെ
ഒതുക്കുന്നതിന് താത്വിക ആചാര്യന്‍ പറഞ്ഞുകൊടുക്കുന്ന വഴികള്‍ അതൊക്കെ മലയാളി പലപ്പോഴും അവന്‍റെ രാഷ്ട്രീയ
പരിസരങ്ങളില്‍ കണ്ടും കേട്ടും അനുഭവിച്ചും ഒക്കെ അറിഞ്ഞതാണ്,അതേ 'സന്ദേശം' മലയാളിക്ക് അവന്‍റെ ജീവിത പരിസരങ്ങളില്‍
കാണുന്ന രാഷ്ട്രീയ കാഴ്ചകളുടെ വ്യക്തവും ശക്തവും സത്യസന്ധവും താത്വികവും ആയ സന്ദേശം തന്നെയാണ്.
Also Read:രാജാവിന്‍റെ മകനായി ''ഒരേയൊരു രാജാവ്'' പിറന്നിട്ട് 34 വര്‍ഷങ്ങള്‍!
അതില്‍ അരാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ കാണാം,വിമര്‍ശനം കാണുന്നവര്‍ക്ക് അങ്ങനെ കാണാം,വിമര്‍ശനം ഉള്‍ക്കൊണ്ട് നന്നാകുന്നവര്‍ക്ക്
അതും ആകാം,എന്തായാലും 'സന്ദേശം' ആ സിനിമയുടെ വെറുമൊരു പേരല്ല,സമൂഹത്തിനുള്ള സന്ദേശം തന്നെയാണ്.