Asif Ali - Jis Joy: ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും; തലവന് ശേഷമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു

ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സിനിമയിൽ ആസിഫ് അലി ആണ് നായകനായെത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 01:13 PM IST
  • ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിൽ ടി.ആർ. ഷംസുദ്ധീൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
  • വേണു ഗോപാലകൃഷ്ണൻ നിർമ്മാണ് പങ്കാളിയാണ്.
  • ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമായ ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ കാലിഷ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന് പേരിട്ടിട്ടില്ല.
Asif Ali - Jis Joy: ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും; തലവന് ശേഷമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു

തലവൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി, ജിസ് ജോയ് കൂട്ടുകെട്ടിൽ പുതിയ ചിത്രമെത്തുന്നു. അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിൽ ടി.ആർ. ഷംസുദ്ധീൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വേണു ഗോപാലകൃഷ്ണൻ നിർമ്മാണ് പങ്കാളിയാണ്. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമായ ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ കാലിഷ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. 

Add Zee News as a Preferred Source

"വളരെ പ്രതീക്ഷയോടെ പുതിയ യാത്രയിലേക്ക് ചുവടുവയ്ക്കുകയാണ്. ഞങ്ങളുടെ മുൻ ചിത്രങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ കാരണമായ ഘടകങ്ങൾ ഈ ചിത്രത്തിലും ഉണ്ടാകുമെന്ന് ആ​ഗ്രഹിക്കുന്നു" എന്നാണ് നിർമ്മാതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് പോസ്റ്ററിലുള്ളത്. ജിസ് ജോയിയുടെ ആദ്യ ചിത്രം മുതൽ അവസാന ചിത്രം വരെയുള്ളതിൽ ആസിഫ് അലിയാണ് നായകൻ. ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലേ വരെ, തലവൻ എന്നിവയാണ് ഇവരൊന്നിച്ച ചിത്രങ്ങൾ. മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിൽ ആസിഫ് അലി ഗസ്റ്റ് റോളില്‍ എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News