)
കൊച്ചി: മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിന് പിന്നാലെ പ്രതികരണവുമായി നടൻ ആസിഫ് അലി. അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും, പ്രത്യേക പരാമർശം വലിയ നേട്ടമാണെന്നും ആസിഫ് പറഞ്ഞു. താൻ ആഗ്രഹിച്ചത് മികച്ച നടനുള്ള പുരസ്കാരമാണെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും താരം വ്യക്തമാക്കി. മമ്മൂട്ടിക്കൊപ്പം നോമിനേഷനിൽ വന്നത് വലിയ സന്തോഷം നൽകുന്നതാണ്. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
അതേസമയം അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷേ മമ്മൂക്കയ്ക്ക് ഒപ്പം, മമ്മൂട്ടി അല്ലങ്കില്‍ ആസിഫ് എന്ന് വന്നപ്പോള്‍ തന്നെ ഒരു അഭിമാന നിമിഷമായിരുന്നുവെന്നും ആസിഫ് അലിയുടെ ഭാര്യ സമ പ്രതികരിച്ചു.
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആസിഫിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അഭിനയത്തിന് ടൊവിനോ തോമസും പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. ഭ്രമയുഗം എന്ന ചിത്രത്തിന് മമ്മൂട്ടി മികച്ച നടനായപ്പോൾ, ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.