)
ആസിഫ് അലിയെ നായകനാക്കി സംവിധായകൻ താമർ ഒരുക്കുന്ന സർക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'താരകം..' എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഷഹബാസ് അമൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
‘ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് താമർ. താമറിന്റെ പുതിയ ചിത്രമാണ് സർക്കീട്ട്. ചിത്രത്തിലെ ‘ഹോപ്പ് സോങ്’, ‘ ജെപ്പ് സോങ്‘ എന്നിവക്ക് മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു. ചിത്രം മെയ് എട്ടിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിലെ നായിക ദിവ്യ പ്രഭയാണ്. ബാലതാരം ഓർഹാൻ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഛായാഗ്രഹണം- അയാസ് ഹസൻ. സംഗീതം- ഗോവിന്ദ് വസന്ത. എഡിറ്റർ- സംഗീത് പ്രതാപ്. പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ. കലാസംവിധാനം- വിശ്വനാഥൻ അരവിന്ദ്. വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്. മേക്കപ്പ്- സുധി. ലൈൻ പ്രൊഡക്ഷൻ- റഹിം പിഎംകെ. സിങ്ക് സൗണ്ട്- വൈശാഖ്. പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്. സ്റ്റിൽസ്- എസ്ബികെ ഷുഹൈബ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.