സൗദി അറേബ്യയില്‍ ചരിത്രമായി ആസിഫ് അലിയുടെ 'ബിടെക്'

തിയേറ്ററുകള്‍ക്ക് വിലക്ക് നീക്കിയ ശേഷം സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതി സ്വന്തമാക്കി ആസിഫ് അലിയുടെ ബിടെക്. 

Updated: Jun 12, 2018, 05:59 PM IST
സൗദി അറേബ്യയില്‍ ചരിത്രമായി ആസിഫ് അലിയുടെ 'ബിടെക്'

തിയേറ്ററുകള്‍ക്ക് വിലക്ക് നീക്കിയ ശേഷം സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതി സ്വന്തമാക്കി ആസിഫ് അലിയുടെ ബിടെക്. 

ജൂണ്‍ 14 നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. മൃദുല്‍ നാരായണ്‍ സംവിധാനം ചെയ്ത ബിടെക് കേരളത്തില്‍ ശരാശരി പ്രകടനമായിരുന്നു. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. അനൂപ് മേനോന്‍, അജു വര്‍ഗ്ഗീസ്, നിരഞ്ജന അനൂപ്, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലൊന്നായ സൗദിയില്‍ മൂന്നര പതിറ്റാണ്ടിനുശേഷം ഏപ്രില്‍ 18നാണ് സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയത്. 1980കളിലാണ് സൗദിയില്‍ തിയേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് നീക്കിയത്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയായിരുന്നു പുതിയ തീരുമാനം. വരും വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർ‍ശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.

സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്‍റെ കാലയാണ് സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം. റിയാദിലെ വോക്‌സ് സിനിമാസില്‍ റിലീസ് ചെയ്ത കാലക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിവസം മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം റിലീസായതിന് ശേഷം ശനിയാഴ്ച വരെയുള്ള ടിക്കറ്റുകള്‍ മുഴുവനും വിറ്റുപോയിരുന്നു.