)
ടൊവിനോ, ബേസിൽ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം “അതിരടി”യുടെ ഷൂട്ടിങ് തുടങ്ങി. എറണാകുളം ഫിസാര്റ് കോളജിലാണ് ഷൂട്ട് ആരംഭിച്ചത്. 80 ദിവസത്തോളമുള്ള ഷെഡ്യൂളാണിവിടെ. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടൈറ്റിൽ ടീസർ തന്നെ വൻ ഹിറ്റായി മാറിയ കാഴ്ചയാണ് കണ്ടത്. പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.
തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. മലയാളം, തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ടൈറ്റിൽ ടീസർ റിലീസ് ചെയ്തത്. മറ്റു ഭാഷകളിലും ടീസറിന് മികച്ച പ്രതികരണം ലഭിച്ചു.
ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസഴ്സ് സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും നടൻ ടൊവിനോ തോമസും ആണ്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം, ബേസിൽ ജോസഫ് സംവിധാനം ചെയ്ത "മിന്നൽ മുരളി"യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരുചിത്രത്തിൽ ഒരുമിച്ചു എത്തുന്നത് എന്നതാണ് 'അതിരടി'യുടെ പ്രധാന ഹൈലൈറ്റ്. വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.