Trailer: അനുശ്രീയുടെ ഓട്ടര്‍ഷ, സുധിയും കാത്തിരിക്കുന്നുവെന്ന് മോഹൻലാല്‍

അനുശ്രീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലര്‍ പങ്ക് വെച്ചിരിക്കുന്നത്. 

Last Updated : Nov 15, 2018, 12:18 PM IST
Trailer: അനുശ്രീയുടെ ഓട്ടര്‍ഷ, സുധിയും കാത്തിരിക്കുന്നുവെന്ന് മോഹൻലാല്‍

അനുശ്രീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലര്‍ പങ്ക് വെച്ചിരിക്കുന്നത്. 

'നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്' - ട്രെയിലര്‍ പങ്ക് വെച്ചുക്കൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

 ജയരാജ് മിത്ര തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധ നേടയിരുന്നു. സാധാരണക്കാരായ ഓട്ടോറിക്ഷ ഡ്രൈവര്‍മായിരുന്നു ടീസറിലുണ്ടായിരുന്നത്.

ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

 

 

 

 

 

 

Trending News