'ജനതാ കര്‍ഫ്യൂ' ട്രോളുകളില്‍ നിന്നും ഒഴിവാക്കണ൦ -അപേക്ഷയുമായി സലിംകുമാര്‍!

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ചലച്ചിത്ര താരം സലിം കുമാര്‍. 

Updated: Mar 22, 2020, 12:41 PM IST
'ജനതാ കര്‍ഫ്യൂ' ട്രോളുകളില്‍ നിന്നും ഒഴിവാക്കണ൦ -അപേക്ഷയുമായി സലിംകുമാര്‍!

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ചലച്ചിത്ര താരം സലിം കുമാര്‍

'ജനതാ കര്‍ഫ്യൂ'വിനെതിരെ പ്രചരിക്കുന്ന ട്രോളുകളില്‍ കൂടുതലും തന്‍റെ മുഖം വച്ചുള്ളതാണെന്നും അതോഴിവാക്കനമെന്നുമാണ് സലിം കുമാറിന്‍റെ അഭ്യര്‍ത്ഥന. തനിക്കതില്‍ നേരിട്ട ബന്ധമൊന്നുമില്ലെങ്കിലും പശ്ചാത്താപമുണ്ടെന്നാണ് സലിം കുമാര്‍ പറയുന്നത്. 

കൊറോണ സംബന്ധിച്ചുള്ള ട്രോളുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷ൦ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് രോഗം വരുന്നത് വരയേയുണ്ടാകൂവെന്നും താരം പറഞ്ഞു. 14 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ജനതാ കര്‍ഫ്യൂവിലൂടെ വൈറസിന്‍റെ വ്യാപനം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അതിനായി എല്ലാവരും പൂര്‍ണമായി പിന്തുണ നല്‍കി നടപി വിജയിപ്പിക്കണമെന്നും താരം പറയുന്നു. 

വൈറസിനെ പ്രതിരോധിക്കാന്‍ നമ്മള്‍ക്കൊപ്പമുള്ളത് ജാതിയും മതവും രാഷ്ട്രീയവുമല്ലെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന പിന്തുണയാണെന്നും താരം പറയുന്നു. ആരോഗ്യ വകുപ്പിനെയും പ്രതിരോധ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നവരെയും അനുമോദിക്കുന്നതിനായി പത്രങ്ങളും കൈകളും കൂട്ടിയടിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെയും ട്രോളന്മാര്‍ ട്രോളിയിരുന്നു. 

രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യുന്നവരെ സ്മരിച്ചുക്കൊണ്ട് അഭിവാദനം അര്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും സലിം കുമാര്‍ ചോദിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ പാത്രങ്ങള്‍ കൊട്ടി അഭിവാദനം അറിയിക്കുന്ന ശബ്ദം സംഗീതമായി അലയടിക്കണമെന്നും സലിം കുമാര്‍ പറഞ്ഞു.